
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ(Sexual assault). കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരിയിൽ നിന്നും സ്വകാര്യബസിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. സ്കൂളിൽ എത്തിയ കുട്ടി വിവരം അധ്യാപകരോട് പങ്കുവയ്ക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് ജീവനക്കാർ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.