പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പ്രതി അറസ്റ്റിൽ |sexual assault

അയിരൂർ നോർത്ത് ചെറുകോൽപ്പുഴ സ്വദേശി എം.പി അജിത്ത് (31)ആണ് പിടിയിലായത്.
accident
Published on

പത്തനംതിട്ട : പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ എം.പി അജിത്ത് (31)ആണ് പിടിയിലായത്.

പെൺകുട്ടിയെ കാറിനുള്ളിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്തെന്ന് പരാതി. ഇന്നലെ രാവിലെ 8.15ന് പെൺകുട്ടി സ്കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് യുവാവ് അതിക്രമം നടത്തിയത്.

പെൺകുട്ടിക്ക് മാനഹാനിയും അപമാനവും ഉണ്ടാക്കിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അയിരൂർ നിന്നുമാണ് പ്രതി പിടിയിലാകുന്നത്.

പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത് പെൺകുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് രാവിലെ 10 ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
Times Kerala
timeskerala.com