പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 9 വർഷം തടവും 75,000 രൂപ പിഴയും | Sexual assault

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 9 വർഷം തടവും 75,000 രൂപ പിഴയും | Sexual assault
Updated on

കൽപ്പറ്റ: തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. കുഞ്ഞോം എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. ഒൻപത് വർഷം തടവും, 75,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ലൈംഗികാതിക്രമം നടന്നത്.

അന്നത്തെ തൊണ്ടർനാട് എസ്.എച്ച്.ഒ. ആയിരുന്ന ബിജു ആൻ്റണിയാണ് കേസിൽ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടർന്ന് എസ്.എച്ച്.ഒ. ആയി വന്ന പി.ജി. രാംജിത്ത് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു.

പ്രതിയായ ബാബു നിലവിൽ മറ്റൊരു പോക്സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Related Stories

No stories found.
Times Kerala
timeskerala.com