പെൺകുട്ടിക്ക് നേരെ പിതാവിന്റെ സുഹൃത്തിന്റെ ലൈംഗികാതിക്രമം ; പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ |sexual assault
കൊച്ചി : പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പരത്തി അറസ്റ്റിൽ.പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് അറസ്‌റ്റിലായത്. സുഹൃത്തിന്റെ മകളോട് പറവൂരിലെ ഹോട്ടലിൽ വെച്ചായിരുന്നു അഖിൽ എന്നയാൾ ലൈംഗികാതിക്രമം കാട്ടിയത്.
വെള്ളിയാഴ്‌ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖിൽ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഹോട്ടൽ ജീവനക്കാർ ഇടപെട്ടതോടെ നാട്ടുകാരടക്കം ഇടപെടുകയായിരുന്നു.
സംഭവം സിസിടിവിയിലൂടെ കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്‌തു.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരാതിയുണ്ടെന്ന് പെൺകുട്ടിയും പറഞ്ഞതോടെ അഖിലിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു ശേഷമാണ് പൊലീസിനു കൈമാറിയത്.