കോഴിക്കോട് : മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് അസ്ബിൻ വീട്ടിലെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.