തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു.സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ഐടി ജീവനക്കാരിയായ 25കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റൽ മുറിയിലായിരുന്നു സംഭവം നടന്നത്. അതിക്രമിച്ച് കയറിയ അജ്ഞാതൻ ഉപദ്രവിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടി പോലീസിൽ വിവരമറിയിച്ചതിന് പിന്നാലെ കഴക്കൂട്ടം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നത്.