പതിനേഴുകാരിയോട് ലൈംഗികാതിക്രമം ; പ്രതിക്ക് 51 വര്‍ഷം കഠിനതടവ് |sexual assault

കിളികൊല്ലൂര്‍ കന്നിമ്മേല്‍ ചേരിയില്‍ താമസിച്ചിരുന്ന ബിനു(38)വിനെയാണ് ശിക്ഷിച്ചത്
crime
Published on

കൊല്ലം : പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിനതടവ്.കിളികൊല്ലൂര്‍ കന്നിമ്മേല്‍ ചേരിയില്‍ താമസിച്ചിരുന്ന ബിനു(38)വിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 2.70 ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.

2022-ലാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂര്‍ എസ്എച്ച്ഒ ആയിരുന്ന എന്‍. ഗിരീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പിഴ ഒടുക്കിയില്ലെങ്കില്‍ 17 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.

പിഴ ഒടുക്കിയാല്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും ഈ തുകയ്ക്ക് പുറമേ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്നും അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍ക്കണം.

Related Stories

No stories found.
Times Kerala
timeskerala.com