16-കാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവ് | Sexual assault

രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു
Sexual assault on 16-year-old girl, Mother and boyfriend sentenced to life imprisonment
Published on

പാലക്കാട്: 16 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി.(Sexual assault on 16-year-old girl, Mother and boyfriend sentenced to life imprisonment)

പെൺകുട്ടിയുടെ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവിനൊപ്പം രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ആറു വയസ്സ് മുതൽ താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് വിട്ടുനൽകിയതിനാണ് അമ്മക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

മൊഴിയുടെ അടിസ്ഥാനത്തിൽ 2022-ൽ കൊപ്പം പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ 26 സാക്ഷികളെയും 52 രേഖകളും കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
Times Kerala
timeskerala.com