കോഴിക്കോട് : സ്‌കൂളിൽ കൊണ്ട് പോകുന്ന വഴിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. (Sexual assault case in Kozhikode)
നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത് ഹരിദാസനെയാണ്. ഓട്ടോറിക്ഷയിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ ഫോണിലേക്ക് മറ്റൊരു രക്ഷിതാവ് വിളിച്ചപ്പോൾ അബദ്ധത്തിൽ കോളെടുത്തതാണ് കേസിൽ നിർണായക വഴിത്തിരിവായി മാറിയത്.