
കൊല്ലം: ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി(Sexual assault). ഉദയകുമാർ ലൈംഗീക അതിക്രമം നടത്തിയെന്ന പരാതിയിലാണ് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാഹ മോചന കേസുകളിൽ കക്ഷികളെ കൗൺസിലിങ്ങിന് വിധേയരാക്കുന്നത് അഭിഭാഷകരാണ്. ഇത്തരത്തിൽ വന്ന സ്ത്രീകളോട് ഉദയ കുമാർ ലൈംഗീക അതിക്രമം നടത്തിയാതായി 3 സ്ത്രീകൾ പരാതിപ്പെട്ടു.
കൊല്ലം ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.