സു​ഗന്ധ​ഗിരിയിൽ നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്ക് നേരെ പീഡന ശ്രമം|sexual assault

ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷണം നടത്തി.
sexual abuse
Published on

കൽപ്പറ്റ : വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ പീഡന ശ്രമം. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷണം നടത്തി.

തുടർന്ന് ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പൊലീസില്‍ പരാതിയും നല്‍കി.

പീഡന ശ്രമം ചെറുക്കാന്‍ വനിത ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങി ഓടി. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുള്ളതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com