

കോട്ടയം : ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ് വിധിച്ചു. കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
വള്ളിച്ചിറ സ്വദേശി ടി ജി സജിയെയാണ് ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നൽകണം.