Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'കടുത്ത വിവേചനം': കേന്ദ്ര ബജറ്റിനെതിരെ മന്ത്രി P രാജീവ് | Union...

‘കടുത്ത വിവേചനം’: കേന്ദ്ര ബജറ്റിനെതിരെ മന്ത്രി P രാജീവ് | Union Budget

🎙️ Latest Podcast

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് മന്ത്രി പി. രാജീവ്. രാജ്യത്ത് പുതിയതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നിൽ പോലും കേരളത്തെ ഉൾപ്പെടുത്താത്തത് കടുത്ത വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു.(Severe discrimination, Minister P Rajeev against the Union Budget)

രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ എന്ന ആശയവുമായി മുന്നോട്ടുവന്ന കേരളത്തെ പൂർണ്ണമായും തഴഞ്ഞതിനെ മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് എന്ന ആവശ്യത്തോട് ഇത്തവണയും കേന്ദ്രം പുറംതിരിഞ്ഞു നിന്നു.

പ്രകൃതി ദുരന്തം നേരിട്ട വയനാടിനായി പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചില്ല. ബജറ്റിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുള്ളത് ധാതു ഇടനാഴി പദ്ധതിയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.