പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ സി.പി.എമ്മിന് തിരിച്ചടി. ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായ ലക്ഷ്മി ജി. നായർ ഉൾപ്പെടെയുള്ള സി.പി.എം. പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.(Setback for CPM in Pathanamthitta, Activists including panchayat members join Congress)
സി.പി.എം. പ്രവർത്തകയും ഏനാദിമംഗലം പഞ്ചായത്തിലെ മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ദീപ സത്യനും കോൺഗ്രസിൽ പ്രവേശിച്ചവരിൽ ഉൾപ്പെടുന്നു. സി.പി.എം. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇവർ പാർട്ടി വിട്ടത്.
"സി.പി.എം. നേതൃത്വം സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താൽപര്യത്തിനനുസരിച്ചാണ്," എന്ന് ആരോപിച്ചാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിൻ്റെ നാടാണ് ഏനാദിമംഗലം.