സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് 35 വർഷം കഠിനതടവ് |sexual assault

ഉമ്മന്നൂർ ചെറുവല്ലൂർ ആനപ്പാറ വീട്ടിൽ സബിൻ (41)നെയാണ് കോടതി ശിക്ഷിച്ചത്
arrest
Published on

കൊട്ടാരക്കര: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിനതടവ്. ഉമ്മന്നൂർ ചെറുവല്ലൂർ ആനപ്പാറ വീട്ടിൽ സബിൻ (41)നെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

പ്രതിക്ക് തടവിന് പുറമെ 50000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം നാലുമാസം കുടി അനുഭവിക്കണം.പിഴതുക അതിജീവിതയ്ക്ക് നൽകണം.

2017 ജനുവരി 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരു, ചെന്നൈ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ച്‌ 25 രേഖകൾ ഹാജരാക്കി.

Related Stories

No stories found.
Times Kerala
timeskerala.com