ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഉശിരന്‍ ശേഷിയുള്ള എഐ വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കി സാംസങ്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഉശിരന്‍ ശേഷിയുള്ള എഐ വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കി സാംസങ്
Published on

 ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ് 10 ലാര്‍ജ് സൈസ്, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കി. വസ്ത്ര പരിചരണത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എഐ അധിഷ്ഠിത പുതുയുഗത്തിന് ഇതോടെ തുടക്കമായി. എഐ സവിശേഷതയിലൂടെ വസ്ത്രം കഴുകല്‍ അനായാസമായ ഒരു ജോലിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

12 കിലോഗ്രാം ശേഷിയുള്ളതിനാല്‍ ഒരു സമയം തന്നെ വലിയ അളവിലുള്ള ധാരാളം തുണികള്‍ കഴുകാന്‍ സാധിക്കുന്നു. പുതപ്പുകള്‍, കര്‍ട്ടനുകള്‍, സാരികള്‍ തുടങ്ങിവയുടെ കഴുകല്‍ ഇത് വളരെ എളുപ്പത്തിലാക്കുന്നു. 52,990 രൂപ മുതലാണ് ഈ വാഷിംഗ് മെഷീനിന്റെ വില ആരംഭിക്കുന്നത്. ഫ്ളാറ്റ് ഗ്ലാസ് ഡോര്‍, എഐ വാഷ്, എഐ എനര്‍ജി, എഐ കണ്‍ട്രോള്‍, എഐ ഇക്കോബബ്ബിള്‍ തുടങ്ങിയ നൂതന ഫീച്ചറുകളോടെയാണ് രൂപകല്‍പന.

ഊര്‍ജ്ജവും സമയവും ലാഭിച്ച് വളരെ എളുപ്പത്തില്‍ മികച്ച രീതിയില്‍ വസ്ത്രം അലക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ അന്വേഷിക്കുന്നതെന്ന് സാംസങ് ഇന്ത്യ ഡിജിറ്റല്‍ അപ്ലൈയന്‍സസ് സീനിയര്‍ ഡയറക്ടര്‍ സൗരഭ് ബൈശാഖിയ പറഞ്ഞു. തങ്ങളുടെ പുതിയ എഐ അധിഷ്ഠിത 12 kg വാഷിംഗ് മെഷീന്‍ ഇതിന് മികച്ച കണ്ടെത്തലാണ്. അനായാസേനയുള്ള മെച്ചപ്പെട്ട ജീവിതം ഇത് സാധ്യമാക്കുന്നു. ഫ്രണ്ട് ലോഡ് എഐ വാഷിംഗ് മെഷീന്‍ കാര്യക്ഷമവും സൗകര്യപ്രദവുമായ അലക്കല്‍ പ്രദാനം ചെയ്യുന്നു. എഐ അധിഷ്ഠിത മെഷീന്‍ റേഞ്ച് ഉപയോഗിച്ച് മികച്ച ശൈലിയും പ്രകടനവും പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഉന്നത ശേഷിയുളള വാഷിംഗ് മെഷീന്‍ വിഭാഗത്തില്‍ മുന്‍തൂക്കം നേടാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്തിംഗ്സ് ആപ്പ് ഉള്‍പ്പെടുത്തിയുള്ള വാഷ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിന് സാംസങ് ബെസ്പോക്ക് വാഷിംഗ് മെഷീനുകള്‍ 2.8 ദശലക്ഷം ബിഗ് ഡാറ്റ പോയിന്റുകള്‍ ഉപയോഗിക്കുന്നു. ഇത് ഓരോ അലക്കിനും വന്‍ തോതില്‍ ഊര്‍ജം ലാഭിക്കുന്നതിന് സഹായിക്കുന്നു. എഐ എനര്‍ജി മോഡ് 70 ശതമാനം വരെ ഊര്‍ജ്ജലാഭം സാധ്യമാക്കി ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ കുറയ്ക്കുന്നു.

എഐ അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ ഉപഭോക്താവിന് മികച്ച അനുഭവം സാധ്യമാക്കുന്നു

ഈ വാഷിംഗ് മെഷീനുകളിലെ എഐ പവര്‍ ഫീച്ചറുകള്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ അനുഭവം പ്രദാനം ചെയ്യുകയും ഉപഭോക്താവിന്റെ ജീവിതശൈലി ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് അലക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ആവശ്യം ഇല്ലാതാക്കുകയും ജോലി ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

തുണിയുടെ ഭാരവും മൃദുലതയും മനസിലാക്കുന്നതിന് എഐ യുടെ അഡ്വാന്‍സ്ഡ് സെന്‍സിംഗ് ഉപയോഗിക്കുന്നു. മാലിന്യത്തിന്റെ തോത് നിരീക്ഷിക്കുകയും വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുന്നു. ഓട്ടോ ഡിസ്പെന്‍സ് സവിശേഷത ഉള്ളതിനാല്‍ ഡിറ്റര്‍ജനും ഫാബ്രിക് സോഫ്റ്റനറും സ്വയം പുറപ്പെടുവിക്കുന്നു. സ്മാര്‍ട്ട് തിംഗ്സ് ആപ്പിലൂടെ ലഭ്യമായ എഐ എനര്‍ജി മോഡ് ഉപയോഗിച്ച് വീട്ടുപകരണങ്ങളുടെ ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കാനും പണം ലാഭിക്കാനും സാധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ദൈനംദിന, പ്രതിവാര, പ്രതിമാസ വൈദ്യുതി ഉപഭോഗം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും, പ്രതിമാസ വൈദ്യുതി ബില്ലുകള്‍ കണക്കാക്കുന്നതിന് പോലും ഈ സവിശേഷത സഹായകമാണ്. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല് ബില്ല് വരുന്ന പക്ഷം ആപ്പിന് എനര്‍ജി സേവിംഗ് മോഡ് ഓണാക്കാന്‍ സാധിക്കും. കൂടാതെ ഹാബിറ്റ് ലേര്‍ണിംഗ് ഉപയോഗിച്ച് മികച്ച ഉപഭോക്തൃ ശീലങ്ങള്‍ പരിചയപ്പെടാനും കഴിയും.

മാത്രവുമല്ല, സ്മാര്‍ട്ട് തിംഗ്സ് ക്ലോത്തിംഗ് കെയര്‍ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്മാര്‍ട്ട് തിംഗ്സ് ഗോയിംഗ് ഔട്ട് മോഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടില്‍ നിന്ന് അകലെ നിന്നും തങ്ങളുടെ അലക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. കൂടാതെ ഉപയോക്താവ് ക്രമീകരിച്ചിരിക്കുന്ന ജിയോഫെന്‍സ് പരിധി മറികടക്കുമ്പോള്‍ അവരുടെ സ്മാര്‍ട്ട് ഫോണ്‍ വഴി നോട്ടിഫിക്കേഷന്‍ നല്‍കുകയും വാഷിംഗ് വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം വസ്ത്രങ്ങള്‍ എടുക്കാത്തപക്ഷം അവര്‍ക്ക് ലൗണ്ട്രി അലാറം നല്‍കി ഓര്‍മ്മപ്പെടുത്തുന്നു. വസ്ത്രങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം തടയുന്നതിന് റിന്‍സ് + സ്പിന്‍ സൈക്കിള്‍ ഇടാം. സ്മാര്‍ട്ട് തിംഗ്സ് ഹോം കെയര്‍ മെഷീനിന്റെ പ്രകടനം നിരീക്ഷിക്കുകയും അറ്റകുറ്റപ്പണികളെ പറ്റി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ടിപ്സും നല്‍കുന്നു.

അലക്കല്‍ സമയം 39 മിനിറ്റായി കുറയ്ക്കുന്നതിന് സൂപ്പര്‍ സ്പീഡ് ഓപ്ഷനിലൂടെ സാധിക്കുന്നു. ക്യു ബബ്ബിള്‍, സ്പീഡ് സ്്രേപ പോലുള്ള നൂതന സവിശേഷതകള്‍ ശക്തമായ ക്ലീനിംഗും കാര്യക്ഷമമായ കഴുകലും ഉറപ്പാക്കുന്നു. ടെമ്പേര്‍ഡ് ഗ്ലാസ് മികവും ഉറപ്പും നല്‍കുന്നു. കുറഞ്ഞ മൈക്രോ ഫൈബര്‍ സൈക്കിള്‍ മൈക്രോപ്ലാസ്റ്റിക് റിലീസ് 54 ശതമാനം വരെ കുറയ്ക്കുകയും സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ഹൈജീന്‍ സ്റ്റീം ആഴത്തിലുള്ള വ്യത്തിയാക്കല്‍ പ്രദാനം ചെയ്യുന്നു. 99.9 ശതമാനം വരെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ആരോഗ്യം ഉറപ്പാക്കുന്നതിന് അലര്‍ജികള്‍ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാഷിംഗ് മെഷീനുകള്‍ കുറഞ്ഞ ശബ്ദം, ദീര്‍ഘകാല പ്രകടനം, കാര്യക്ഷമത എന്നിവ ഉറപ്പുനല്‍കുന്നു. മോട്ടോറിന് 20 വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്.

രുപകല്‍പനയും ലഭ്യതയും

കമനീയമായ എഐ വാഷിംഗ് മെഷീനുകള്‍ ആകര്‍ഷകമാണ്. അവയുടെ പ്രീമിയം രൂപകല്‍പന ആധുനിക ഇന്റീരിയറുമായി സമന്വയിപ്പിച്ചിരിക്കുന്നു. സാംസങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ Samsung.com, Samsung Shop App, റീറ്റെയില്‍ സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവിടങ്ങളില്‍ വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്.

വില

52,990 രൂപ മുതല്‍ 74,990 രൂപ വരെയാണ് ഈ വാഷിംഗ് മെഷീനിന്റെ വില. സാംസങ് ഫിനാന്‍സ് + ന്റെ സഹായത്തോടെ കുറഞ്ഞ ഇഎംഐ കളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വാഷിംഗ് മെഷീനുകള്‍ എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കും. സാംസങ് ഫിനാന്‍സ് + എന്നത് ഒരു ഡിജിറ്റല്‍, പേപ്പര്‍ലെസ് ഫിനാന്‍സിംഗ് പ്ലാറ്റ്ഫോമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ ഇതിലൂടെ ലോണ്‍ ലഭ്യമാകുന്നു.

CapacityMRPColour
12KG52990Inox
12KG53990Navy
12KG56990Black
12KG59990Navy
12KG60990Black
12KG60990Navy
12KG65990Inox
12KG69990Black
12KG73990Navy
12KG74990Inox

Related Stories

No stories found.
Times Kerala
timeskerala.com