Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKeralaസമസ്ത മുശാവറ അംഗമായ TS ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു |...

സമസ്ത മുശാവറ അംഗമായ TS ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു | TS Ibrahim Kutty Musliyar

🎙️ Latest Podcast

കണ്ണൂർ: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി, മാഹി, പാനൂർ ഉൾപ്പെടെ മുപ്പതോളം മഹല്ലുകളുടെ ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.( Samastha Mushavara member TS Ibrahim Kutty Musliyar passes away)

1937-ൽ കാസർഗോഡ് തളങ്കരയിലാണ് ജനനം. പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവിൽ നിന്ന് പ്രാഥമിക പഠനം നേടിയ അദ്ദേഹം പെരിങ്ങത്തൂർ, കല്ലറക്കൽ ദർസുകൾക്ക് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.

പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ സഹപാഠികളായിരുന്നു. പാനൂർ, മട്ടന്നൂർ, ഇരിക്കൂർ തുടങ്ങിയ വിവിധ ഇടങ്ങളിൽ അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.