
മന്ത്രി സജിചെറിയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഈ രണ്ട് രാജികൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞ. വേട്ടക്കാരെ രക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മന്ത്രി സജി ചെറിയാന്റെ രാജി ചോദിച്ചുവാങ്ങണമെന്നനും അദ്ദേഹം പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും ഇന്ന് രാജിവച്ചിരുത്തിന്നു. സജി ചെറിയാനും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും ചെയ്തതിനാൽ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ സർക്കാരിന് കത്ത് ലഭിച്ചാലുടൻ സംവിധായകൻ രഞ്ജിത്തിൻ്റെ രാജി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഞായറാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു ഇടപെടലും കൂടാതെ രാജിവെക്കാൻ രഞ്ജിത്ത് സ്വമേധയാ സന്നദ്ധത അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.തൻ്റെ പ്രസ്താവനകൾ തെറ്റായി ചിത്രീകരിച്ചതിൽ അതൃപ്തി പ്രകടിപ്പിക്കാനും മന്ത്രി അവസരം മുതലെടുത്തു. തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. "മൂന്ന് പെൺമക്കളും എൻ്റെ ഭാര്യയും അമ്മയും ഉൾപ്പെടെ അഞ്ച് സ്ത്രീകളുള്ള വീട്ടിലെ ഏക പുരുഷനാണ് ഞാൻ. സ്ത്രീകൾക്കെതിരായ ഏത് നടപടിയെയും ശക്തമായി എതിർക്കുന്ന ഒരാളാണ് ഞാൻ," അദ്ദേഹം പറഞ്ഞു."സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല, ഇരയ്‌ക്കൊപ്പമാണ് ഞങ്ങൾ നിൽക്കുന്നത്, കുറ്റവാളിയുടെ കൂടെയല്ല. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. വിഷയത്തിൽ സർക്കാർ നിയമപരമായ നിലപാട് സ്വീകരിക്കും. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയവും തത്വങ്ങളും എപ്പോഴും സ്ത്രീകൾക്ക് അനുകൂലമാണ്, "സജി ചെറിയാൻ കൂട്ടിച്ചേർത്തു.