തിരുവനന്തപുരം: ഡി.ജി.പി എം.ആര്‍ അജിത് കുമാർ ശബരിമലയിൽ നടത്തിയ ട്രാക്ടർ യാത്രയിൽ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്(Sabarimala tractor procession). ഡിജിപി റവാഡ ചന്ദ്രശേഖര്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ മാത്രമാണ് ട്രാക്റ്ററുകൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ താൻ ശബരിമല സന്നിധാനത്ത് ചട്ടം ലംഘിച്ച് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി അജിത് കുമാർ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുന്ന് ഡിജിപി കർശന നിർദേശം നൽകിയിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.
നിലവിൽ ഹൈക്കോടതിയുടെ പരിഗണയിലുള്ള വിഷയത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ജൂലൈ 12-ാം തീയതി രാത്രിയാണ് എം.ആര്‍. അജിത് കുമാർ ട്രാക്ടറിൽ സന്നിധാനത്ത് എത്തിയത്.