
പത്തനംതിട്ട: ശബരിമല നട പ്രതിഷ്ഠാ ദിന പൂജകൾക്കായി നാളെ തുറക്കും(Sabarimala temple). വ്യാഴാഴ്ചയാണ് പ്രതിഷ്ഠാ ദിനം. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ വൈകുന്നേരം അഞ്ചു മണിക്കാണ് നടതുറക്കുക.
ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ശേഷം അടുത്ത ദിവസമായ പ്രതിഷ്ട ദിനത്തിൽ രാവിലെ അഞ്ചിന് നട തുറന്ന് യഥാവിധി പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും.