പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്.(Sabarimala pilgrims' bus and auto-rickshaw collide, causing accident)
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ഷൻ ഫ്ലെക്സ് ബോർഡുകൾ വെക്കാനായി എത്തിയവരാണ് എതിർവശത്തുനിന്ന് വന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.