ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും | Sabarimala

നേരത്തെ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു
ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും | Sabarimala
Published on

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമായിരിക്കും കോടതി വിഷയം പരിഗണിക്കുന്നത്.(Sabarimala gold theft case, Verdict to be pronounced today on S Jayashree's anticipatory bail plea)

ചൊവ്വാഴ്ച ഹർജിയിലെ വാദം പൂർത്തിയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് എസ്. ജയശ്രീ കോടതിയിൽ ആവശ്യപ്പെട്ടത്.

നേരത്തെ സമാനമായ ഉള്ളടക്കത്തോടെ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് പിന്നാലെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com