ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ച് SIT; സ്വർണപ്പാളികൾ ഇളക്കി മാറ്റി, EDയുടെ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കണമെന്ന് ഹൈക്കോടതി | Sabarimala

ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ച് SIT; സ്വർണപ്പാളികൾ ഇളക്കി മാറ്റി, EDയുടെ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കണമെന്ന് ഹൈക്കോടതി | Sabarimala
Published on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക പരിശോധനകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രംഗത്ത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചു. സ്വർണ്ണത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി ശ്രീകോവിലിന്‍റെ സ്വർണ്ണപാളികൾ ഇളക്കിമാറ്റി.(Sabarimala gold theft case, SIT begins evidence collection)

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവിൽ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ ഉടൻ പുനഃസ്ഥാപിക്കും. നീക്കം ചെയ്ത സ്വർണ്ണപാളികളുടെ തൂക്കം നിർണ്ണയിക്കും എന്നാണ് വിവരം.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

നിലവിൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാൽ ഈ വിഷയത്തിലും അതേ ബെഞ്ച് തീരുമാനമെടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.

കേസിൻ്റെ എഫ്.ഐ.ആർ., അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ പകർപ്പാണ് ഇ.ഡി. തേടിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും, വിശദമായ അന്വേഷണത്തിന് രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് കേന്ദ്ര ഏജൻസിയുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇ.ഡി. വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com