ശബരിമല സ്വർണക്കൊള്ള കേസ്: ശ്രീകോവിൽ പാളികളുടെ ശാസ്ത്രീയ പരിശോധന നാളെ; SIT സംഘം പമ്പയിൽ | Sabarimala

ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കും
Sabarimala gold theft case, Scientific examination of the shrine layers tomorrow
Published on

പമ്പ: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് ശ്രീകോവിലിൽ നാളെ ശാസ്ത്രീയ പരിശോധന നടക്കും. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം നടപടികൾക്ക് ഒരുങ്ങുന്നത്. എസ്.ഐ.ടി. സംഘം ഇതിനോടകം പമ്പയിൽ എത്തിച്ചേർന്നിട്ടുണ്ട്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.(Sabarimala gold theft case, Scientific examination of the shrine layers tomorrow)

ശ്രീകോവിലിന്റെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിളുകൾ ശേഖരിക്കും. 'പോറ്റി പണി' ചെയ്തുകൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിളുകൾ ശേഖരിക്കും. ഈ ശാസ്ത്രീയ പരിശോധന കേസന്വേഷണത്തിന് നിർണായക തെളിവുകൾ നൽകുമെന്നും നിയമനടപടികൾക്ക് കൂടുതൽ ബലം പകരുമെന്നുമാണ് വിലയിരുത്തൽ.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ശബരിമലയിൽ തിരുത്തലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തർക്ക് സൗകര്യങ്ങൾ ചെയ്യുന്നതിനാണ് പ്രഥമ പരിഗണന.സ്പോൺസറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടും," അദ്ദേഹം പറഞ്ഞു.

കേസിൻ്റെ അന്വേഷണത്തിന് എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കുമെന്നും, ഒരു മിഷൻ ഉണ്ട്, അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com