Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം;...

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന് ജയിൽ മോചിതനാകാൻ കഴിയില്ല.(Sabarimala gold theft case, KS Baiju granted bail)

ഈ മാസം 25ന് ദ്വാരപാലക ശില്പക്കേസിലും ജാമ്യാപേക്ഷ സമർപ്പിക്കും. കെ.പി. ശങ്കരദാസിനെ വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ നേരിട്ട് കോടതിയിൽ ഹാജരാക്കിയില്ല.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നത് ഇന്ന് വൈകുന്നേരം സന്നിധാനത്ത് ആരംഭിക്കും. പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയിൽ പങ്കുചേരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.