Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ED ഉടൻ സമൻസ് നൽകും | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case, ED to summon Unnikrishnan Potty)

2017 മുതൽ 2025 വരെയുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചു കഴിഞ്ഞു. ഈ കാലയളവിൽ ഉണ്ടായ അസ്വാഭാവികമായ പണമിടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ വസ്തുവകകൾ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അദ്ദേഹം നിർബന്ധിതനാകും. നിയമവിരുദ്ധമായി സമ്പാദിച്ചതെന്ന് കരുതുന്ന 1.3 കോടി രൂപയുടെ ആസ്തികൾ ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.