
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതി രേഖ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്(Sabarimala Airport). കഴിഞ്ഞ ദിവസം സർക്കാരിന് ശബരിമല വിമാനത്താവളത്തിന്റെ ഭരണാനുമതി ലഭിച്ചിരുന്നു.
2024 ഫെബ്രുവരിയിയിൽ സ്റ്റുപ്പ് എന്ന ഏജൻസിയാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്‍റ് കോർപ്പറേഷനു വേണ്ടി പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റുപ്പ് തയ്യാറാക്കിയ വിശദപദ്ധതി രേഖ കെ.എസ്.ഐ.ഡി.സിക്ക് കൈമാറും.
ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറുന്ന രേഖ അവർ അംഗീകരിക്കുന്നതോടെ പ്രാരംഭ ഘട്ട നടപടികൾ ആരംഭിക്കും.