തൃശ്ശൂർ: മുൻ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചു. അഞ്ച് വർഷം മുൻപ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം, വീണ്ടും മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.(Returning to family, MK Varghese returns to Congress)
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എം.കെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചിരുന്നു. സ്വതന്ത്രനായി ജയിച്ച വർഗീസിനെ എൽഡിഎഫ് മേയറാക്കുകയും ചെയ്തിരുന്നു.
അഞ്ച് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം ഇപ്പോൾ വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുകയാണ്. താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണ് എന്നാണ് ഈ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

