
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി നഴ്‌സിങ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(Rape). പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിൻ(26) ആണ് അറസ്റ്റിലായത്. പെണ്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത്.
കണ്ണൂരിലെ നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയിരുന്നു. തുടർന്ന് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി.
അടുത്തിടെ വിദേശത്തേക്ക് കടക്കാൻ ഇയാൾ ശ്രമിക്കുന്നതായി മനസിലായതോടെയാണ് പെൺകുട്ടി മ്യൂസിയം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണത്തെ തുടർന്ന് വരികയാണെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.