Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaരാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ ദീപ ജോസഫിൻ്റെ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ ദീപ ജോസഫിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ | Rahul Mamkootathil

🎙️ Latest Podcast

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Rape case against Rahul Mamkootathil, Deepa Joseph’s petition in Supreme Court today)

തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്താണ് ദീപ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പരാതിക്കാരി തടസ്സഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദീപ ജോസഫ് തന്നെയും മറ്റ് പരാതിക്കാരെയും നിരന്തരം വേട്ടയാടുകയാണെന്ന് ഇവർ ആരോപിക്കുന്നു.

ദീപ ജോസഫ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ പ്രത്യേക അപേക്ഷയും നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.