
കോഴിക്കോട്: പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട എം മുകേഷ് എം എൽ എയ്‌ക്കെതിരെ രംഗത്തെത്തി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ധാർമികത ഉണ്ടെങ്കിൽ മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.(Ramesh Chennithala on Mukesh's resignation)
സി പി എമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും, മുകേഷിന്‍റെ അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുകേഷ് തന്നെയാണ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് സി പി എം നേതാവ്പി കെ ശ്രീമതി രംഗത്തെത്തി.
ധാര്‍മികതയുടെയും ഔചിത്യത്തിൻ്റെയും അടിസ്ഥാനത്തില്‍ എം എല്‍ എ സ്ഥാനം രാജിവെയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണെന്നായിരുന്നു അവർ ഓർമ്മിപ്പിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.