Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala'പത്തനംതിട്ട മലയാളത്തിന് ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു', ഇത് സർക്കാരിൻ്റെ പിടലി...

‘പത്തനംതിട്ട മലയാളത്തിന് ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു’, ഇത് സർക്കാരിൻ്റെ പിടലി ഉളുക്കാണ്’: വീണ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Veena George

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിയുടെ പരിക്കിനെ ‘അഭിനയം’ എന്ന് വിശേഷിപ്പിച്ച രാഹുൽ, മലയാള സിനിമയിലെ മഹാനടൻ മോഹൻലാലിന് ശേഷം ലഭിച്ച ‘മഹാനടി’യാണ് മന്ത്രിയെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ആരോഗ്യവകുപ്പിനെയും അദ്ദേഹം വിമർശിച്ചു.(Rahul Mamkootathil mocks Health Minister Veena George on the attack)

മന്ത്രി മത്സരത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റ് ഇട്ടത്. റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിച്ചപ്പോൾ മന്ത്രിക്ക് ‘പിടലി ഉളുക്കി’ എന്നാണ് രാഹുലിന്റെ പരിഹാസം. മറ്റൊരു പോസ്റ്റിൽ ഇത് ആരോഗ്യമന്ത്രിയുടെ മാത്രമല്ല സർക്കാറിന്റെ പിടലി ഉളുക്ക് ആണെന്നും രാഹുൽ പറയുന്നു.

മന്ത്രിയുടെ കൈയിൽ ‘വട്ടച്ചൊറിയുടെ വലിപ്പത്തിൽ’ ഒരു മുറിവ് വരുത്തിയ ശേഷമാണ് അവർ അവിടെ എത്തിയതെന്നും രാഹുൽ ആരോപിച്ചു. മന്ത്രിയുടെ ഈ ‘അഭിനയം’ ലോകാരോഗ്യ മേഖലയ്ക്കും ലോക സിനിമയ്ക്കും ഒരു വിസ്മയമാണെന്നും അദ്ദേഹം കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.