PV Anvar : 'വർഗീയതയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ വെള്ളാപ്പള്ളിയെ സ്വന്തം വണ്ടിയിൽ കൊണ്ട് വന്നു, മോദിയേക്കാൾ വർഗീയത തുപ്പുന്ന യോഗിയെ കൊണ്ട് വരാൻ എന്തിന് ശ്രമിച്ചു ?': PV അൻവർ

വർഗീയമായി വിഭജിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് പറഞ്ഞ അൻവർ, പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവ‍ർക്കും അറിയാമെന്നും കൂട്ടിച്ചേർത്തു.
PV Anvar : 'വർഗീയതയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ വെള്ളാപ്പള്ളിയെ സ്വന്തം വണ്ടിയിൽ കൊണ്ട് വന്നു, മോദിയേക്കാൾ വർഗീയത തുപ്പുന്ന യോഗിയെ കൊണ്ട് വരാൻ എന്തിന് ശ്രമിച്ചു ?': PV അൻവർ
Published on

മലപ്പുറം : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം ഒരു നാടകം ആണെന്ന് പറഞ്ഞ് പി വി അൻവർ. വർഗീയതയെ ഉപയോഗപ്പെടുത്താനുള്ള വേദിയായിരുന്നു അതെന്നാണ് അദ്ദേഹം പറഞ്ഞത്. വർഗീയതയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ വെള്ളാപ്പള്ളിയെ സ്വന്തം വണ്ടിയിൽ കൊണ്ട് വന്നുവെന്ന് അൻവർ വിമർശിച്ചു.(PV Anvar on Global Ayyappa Sangamam)

മോദിയേക്കാൾ വർഗീയത തുപ്പുന്ന യോഗിയെ കൊണ്ട് വരാൻ എന്തിന് ശ്രമിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് വിഷയങ്ങൾ മൂടി വയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയമായി വിഭജിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്ന് പറഞ്ഞ അൻവർ, പരിപാടി പരാജയപ്പെട്ടെന്ന് എല്ലാവ‍ർക്കും അറിയാമെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com