മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പി.വി അൻവർ രാഷ്ട്രീയ നീക്കം തുടങ്ങി. നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് തൃണമൂൽ കോൺഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.(PV Anvar announces candidates early in the election)
നിലമ്പൂർ നഗരസഭയിൽ മൂന്ന് സീറ്റുകളിലേക്കും ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ ഓരോ സീറ്റിലേക്കുമാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിനു പുറമേ കൊച്ചി കോർപ്പറേഷൻ മൂന്നാം ഡിവിഷനിൽ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിൾ പതിനഞ്ചാം വാർഡിൽ കെ.എം. അനീയേയും ഇന്ന് സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്.
അൻവറിന്റെ തന്ത്രം
തിരഞ്ഞെടുപ്പിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ് പി.വി. അൻവറിന്റെ ലക്ഷ്യം. വിജയ സാധ്യതകളെ ബാധിക്കുമെന്ന സ്ഥിതി വന്നാൽ യു.ഡി.എഫ്. അനുനയത്തിനെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പിന്നാലെ യു.ഡി.എഫ്. പ്രവേശനമാണ് അൻവർ ലക്ഷ്യമിടുന്നത്.
അത് നടന്നില്ലെങ്കിൽ സംസ്ഥാനത്താകെ പരമാവധി സീറ്റുകളിൽ മത്സരിച്ച് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുകയും അതുവഴി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിൽ കയറിക്കൂടാമെന്നുമാണ് പി.വി. അൻവറിന്റെ കണക്കുകൂട്ടൽ.