
മലപ്പുറം : നിലമ്പൂരിൽ ജനവിധി അറിയാം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ക്രോസ് വോട്ട് ആരോപണവുമായി പി വി അൻവർ. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം തടയാൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്‌തു. ഫേസ്ബുക്കിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.....
പ്രിയപ്പെട്ട
വോട്ടർമാരെ,പ്രവർത്തകരെ
നാളെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുത്.
നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകൾ ആര്യാടൻ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫിൽ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
എങ്കിലും അതിനെയും മറികടന്ന് നമ്മൾ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്ഡ് സ്റ്റഡിയിൽ നിന്നും മനസ്സിലാക്കാനായത്.
ഇന്ന് 9 മണിക്ക് മാധ്യമങ്ങളെ കാണുന്നു.
പി വി അൻവർ