KT Jaleel : 'KT ജലീൽ പറയുന്നത് ആരും വിശ്വസിക്കില്ല, അതാണ് ഖുർആൻ കയ്യിൽ പിടിക്കുന്നത്, അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തത്? പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു': പി വി അൻവർ

ജലീലിന്റെ കയ്യിൽ ഇപ്പോഴും രണ്ടു സഞ്ചികൾ ഉണ്ടാകുമെന്നും, ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്നും അദ്ദേഹം പരിഹസിച്ചു.
PV Anvar against KT Jaleel
Updated on

മലപ്പുറം : കെ ടി ജലീലിനെ കടന്നാക്രമിച്ച് പി വി അൻവർ. ഒരു ഇടതുപക്ഷ നേതാവും മുസ്ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണയ്ക്കാൻ വന്നിട്ടില്ല എന്നും, എന്നാൽ കെ ടി ജലീൽ വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (PV Anvar against KT Jaleel )

ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നിട്ട് മലപ്പുറത്തിനായി എന്ത് ചുക്ക് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിലാണ് അൻവറിന്റെ പ്രതികരണം. ജലീൽ പറയുന്നത് അത് ആരും വിശ്വസിക്കില്ല എന്നും, അതിനാലാണ് ഖുർആൻ കയ്യിൽ പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ജലീലിന്റെ കയ്യിൽ ഇപ്പോഴും രണ്ടു സഞ്ചികൾ ഉണ്ടാകുമെന്നും, ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സി പി എം പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും, അതിനെ പ്രതിരോധിക്കാൻ യു ഡി എഫിലെ ഒരു മുതിർന്ന നേതാവും തയ്യാറാകുന്നില്ല എന്നും അദ്ദേഹം നേർക്ക് വിമർശനം ഉയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com