കോട്ടയം : സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം ആണെന്നും, ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ എത്താൻ ആണ് ശ്രമമെന്നും പറഞ്ഞ് പി വി അൻവർ. യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. (PV Anvar against CM)
കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിലനിർത്താൻ എന്ത് മോശം പ്രവൃത്തിയും ചെയ്യുമെന്നും, അധികാരത്തിലെത്താൻ വർഗീയതയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമത്തിൽ യഥാർത്ഥ ഭക്തർ പങ്കടുത്തില്ല എന്നും, വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ ആണ് പങ്കെടുത്തതെന്നും അൻവർ വിമർശിച്ചു.