
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടെ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സാധിച്ചു എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി വഴി അനുവദിച്ച് 3.90 കോടി രൂപവിനിയോഗിച്ച് നിർമ്മിക്കുന്ന ക്ലാസ് റൂമുകളുടെയും ലാബ് കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാറ്റം പൊതു വിദ്യാഭ്യാസ മേഖലയിൽ ആകെ പ്രകടമാണ്. പൊതുവിദ്യാസ മേഖലയിൽ പുത്തൻ ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമം നടത്തിവരികയാണ്. കുട്ടികളുടെ കായിക മത്സരങ്ങളിൽ ഒളിമ്പിക്സ് നടപ്പിലാക്കി.പശ്ചാത്തല വികസനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ കെട്ടിടങ്ങൾ സർക്കാർ സ്കൂളുകളിൽ വരുന്നതോടെ പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യത ഉയരും .പൊതു വിദ്യാലയങ്ങളുടെ സമഗ്ര വികസനമാണ് സംസ്ഥാനം ഭരിക്കുന്ന സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
ചടങ്ങിൽ അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത്, ബ്ലോക്ക് അംഗം രജിത സത്യൻ,സ്കൂൾ പ്രിൻസിപ്പൽ എ എം ഷബീർ ,എച്ച് എം പി സുമേഷ്,പിടിഎ പ്രസിഡണ്ട് മൻസൂർ മണ്ണിൽ,എം ധർമ്മജൻ,സി ഹരീഷ്,തുടങ്ങിയവർ സംബന്ധിച്ചു