Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaPSLV-C 62 പരാജയം: ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ സമിതി രൂപീകരിച്ചു...

PSLV-C 62 പരാജയം: ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ സമിതി രൂപീകരിച്ചു | PSLV-C 62

🎙️ Latest Podcast

തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പുതിയ സമിതി രൂപീകരിച്ചു. ഐഎസ്ആർഒയുടെ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണ നിലയിൽ ആഭ്യന്തര അന്വേഷണങ്ങളാണ് (Internal Review) നടക്കാറുള്ളത്. (PSLV-C 62 failure, Prime Minister’s Office intervenes, new committee formed)

എന്നാൽ ചരിത്രത്തിലാദ്യമായാണ് ഐഎസ്ആർഒയ്ക്ക് പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തിൽ ഇത്തരമൊരു സമിതി പരാജയത്തെക്കുറിച്ച് പഠിക്കുന്നത്. പ്രൊഫസർ കെ. വിജയരാഘവൻ ആണ് സമിതിയുടെ അധ്യക്ഷൻ. ഉപാധ്യക്ഷൻ എസ്. സോമനാഥ് ആണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുമ്പയിലെ വിഎസ്എസ്‌സിയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഈ സന്ദർശനം. പരാജയങ്ങളിൽ അട്ടിമറി സാധ്യതകൾ ഇല്ലെന്നാണ് ഡോവലിന്റെ പ്രാഥമിക റിപ്പോർട്ടെങ്കിലും, സാങ്കേതികമായ വീഴ്ചകളെക്കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.