Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി': വെളിപ്പെടുത്തലുമായി PS...

‘സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി’: വെളിപ്പെടുത്തലുമായി PS ശ്രീധരൻ പിള്ള | Sabarimala

🎙️ Latest Podcast

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, സ്ത്രീകൾ എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന കൃതിയിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.(PS Sreedharan Pillai reveals that he gave legal advice to the Thantri to close the Sabarimala temple if women arrived)

യുവതികൾ ദർശനത്തിന് എത്തുന്ന സാഹചര്യമുണ്ടായാൽ നട അടയ്ക്കുന്നതിൽ നിയമപരമായ തടസ്സമില്ലെന്ന് ശ്രീധരൻ പിള്ള തന്ത്രിക്ക് നേരിട്ട് ഉപദേശം നൽകി. പുസ്തക പ്രകാശനത്തിന് മുന്നോടിയായി ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠര് രാജീവർക്ക് പുസ്തകങ്ങൾ കൈമാറും. തന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ ആദ്യ പതിപ്പുകൾ നൽകാനാണ് അദ്ദേഹം മഠത്തിലെത്തുന്നത്.

ശബരിമല സമരം ബി.ജെ.പിക്ക് ഒരു ‘സുവർണ്ണ അവസരമാണ്’ എന്ന ശ്രീധരൻ പിള്ളയുടെ അന്നത്തെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആ പ്രസ്താവനയെയും സമരകാലത്തെ നിയമപോരാട്ടങ്ങളെയും ആസ്പദമാക്കിയാണ് പുതിയ പുസ്തകം രചിച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർ ജയിലിലായതും പിന്നീട് കോടതി തെളിവില്ലെന്ന് കണ്ട് ജാമ്യം നൽകിയതും നിലവിൽ വലിയ ചർച്ചയായിരിക്കെയാണ് ഈ തുറന്നുപറച്ചിൽ എന്നതും ശ്രദ്ധേയമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.