സ്വത്ത് തർക്കം ; അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ |Son arrested

കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്.
arrest
Published on

കണ്ണൂര്‍ : കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്.

76 വയസുള്ള പിതാവ് അമ്പുവിന്‍റെ ഇടതു കാൽമുട്ട് അനൂപ് തല്ലിയൊടിച്ചത്. സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

കാലിന് ഗുരുതരമായി പരിക്കേറ്റ അമ്പു പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അനൂപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Stories

No stories found.
Times Kerala
timeskerala.com