Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaപ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. TK ഉമ്മൻ അന്തരിച്ചു | Prof....

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. TK ഉമ്മൻ അന്തരിച്ചു | Prof. TK Oommen

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനശാഖയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ഖ്യാതി നേടിക്കൊടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.(Prominent social scientist Prof. TK Oommen passes away)

രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റിയിലെ സുപ്രധാന അംഗമായിരുന്നു അദ്ദേഹം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് പ്രൊഫസറായി വിരമിച്ച അദ്ദേഹം അക്കാദമിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തി.

സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത, സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ ഇന്നും ഈ മേഖലയിലെ മികച്ച അവലംബങ്ങളാണ്. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്. 2008-ലാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. ഇന്റർനാഷണൽ സോഷ്യോളജിക്കൽ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.