
പയ്യോളി: കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി(bus). അപകടത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. കണ്ണൂർ നന്തി മേൽപ്പാലത്തിൽ വച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.
അപകടത്തിൽ 60 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസും കോഴിക്കോട്ട് നിന്ന് ഇരിട്ടിയിലേക്ക് പോയ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ 50 പേരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേർ കൊയിലാണ്ടി സർക്കാർ ആശുപത്രിയിലും 4 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.