Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaകണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാർ ദുരിതത്തിൽ, അധിക ബസ് സർവ്വീസുകളുമായി...

കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാർ ദുരിതത്തിൽ, അധിക ബസ് സർവ്വീസുകളുമായി KSRTC | Private bus strike

🎙️ Latest Podcast

കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.(Private bus strike in Kannur, Passengers in distress, KSRTC with additional bus services)

ഇന്ന് രാവിലെ മുതൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രാക്ലേശം രൂക്ഷമായി. പ്രധാനപ്പെട്ട റൂട്ടുകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. കണ്ണൂർ – തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, മട്ടന്നൂർ തുടങ്ങിയ മേഖലകളിലെല്ലാം സർവീസുകൾ മുടങ്ങി.

യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്. സംയുക്ത സമിതിയുടെ ആഹ്വാനമാണെങ്കിലും ഇരിട്ടി മേഖലയിലെ ഒരു വിഭാഗം ബസ്സുകൾ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നതായും സർവീസ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.