
തൃശൂർ: ചൊവ്വൂർ അഞ്ചാംകല്ലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി(Private bus). തൃശൂരിലേക്ക് തൃപ്രയാറിൽ നിന്ന് വന്ന അൽ-അസ ബസാണ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്.
അപകടത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അപകടത്തിൽ 3 സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപതയിൽ ചികിത്സയിലാണ്. അതേസമയം ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപെട്ടു. ഇവർക്കായി പോലീസ് വലവിരിച്ചിരിക്കുകയാണ്.