കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിൽ സ്വകാര്യബസ് മരത്തിൽ ഇടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.(Private bus crashes into tree in Kozhikode, 20 passengers injured)
മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന മറ്റൊരു ബസിൻ്റെ ഒരു വശത്ത് തട്ടിയ ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാരും അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.