കൊല്ലം: കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി (Kadakkal woman death). കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യ ശരണ്യ (25) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ ഇന്ന് വൈകുന്നേരത്തോടെ വീട്ടുകാരാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.ശരണ്യയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് സംഭവസ്ഥലത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Summary:
A pregnant woman named Saranya, a native of Kannur, was found dead at her husband’s house in Kadakkal, Kollam. Police have registered a case of unnatural death and started an investigation. The body will be shifted for autopsy after inquest procedures.

