
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി.ദിവ്യക്ക് ജാമ്യം ലഭിച്ചതു കൊണ്ട് അവർ നിരപരാധിയാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നിരപരാധിത്വം തെളിയിക്കുമെന്നത് പി.പി.ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. (K. Sudhakaran)
നീതിക്കായുള്ള എഡിഎമ്മിന്റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. അത് സ്വാഭാവിക നടപടിയാണ്. ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസാരവത്കരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.