Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaരാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ | Raju Abraham

രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ | Raju Abraham

🎙️ Latest Podcast

പത്തനംതിട്ട: അഴിമതി ആരോപണത്തെത്തുടർന്ന് നടപടി നേരിട്ട നേതാവിനെ ലോക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters against Raju Abraham in Thiruvalla)

‘സേവ് സി.പി.ഐ.എം’ എന്ന പേരിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്കൽ സെക്രട്ടറിയായി പ്രകാശ് ബാബുവിനെ നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് ആധാരം.

ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രകാശ് ബാബുവിനെ നേരത്തെ ഏരിയ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.