
പാലക്കാട്: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് കേന്ദ്രീകരിച്ച് വൻതോതിൽ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. (K. Surendran)
ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നതെങ്ങ് ചോദിച്ച അദ്ദേഹം പൊലീസിന്റെ അനാസ്ഥ കാരണമാണ് ഹോട്ടലിലെ കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. 12 മുറികൾ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ സേനയെ സജ്ജീകരിക്കാതിരുന്നത്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണെന്നും അദ്ദേഹം ആരോപിച്ചു.